നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പ​ത്തു സീ​റ്റി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാണ് പി.​ജെ.​ജോ​സ​ഫ് ഇക്കാര്യം വ്യക്തമാക്കിയത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ചെ​യ​ർ​മാ​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പി.​സി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ യോഗത്തിൽ പ​ങ്കെ​ടു​ത്തു.

‘ജ​യ സാ​ധ്യ​ത നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഭ​ര​ണം ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഈ ​അ​വ​ഗ​ണ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സം​സ്ഥാ​ന ബ​ജ​റ്റെന്നും ന​ട​പ്പാ​ക്കു​വാ​ൻ ക​ഴി​യാ​ത്ത നി​ർ​ദ്ദേ​ശ​ങ്ങ​ളും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളുമാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്നും പി.​ജെ.​ജോ​സ​ഫ് പ​റ​ഞ്ഞു.

Related Posts