ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണമാണ് നേടിയത്. കെ.ആർ.ഉണ്ണി സംവിധാനം ചെയ്ത പ്രഗ്നന്റ്റ് വിഡോ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ഗർഭിണിയായ ദരിദ്ര വിധവ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. രാജേഷ് തില്ലങ്കരി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്വിങ്കിൾ ജോബിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്.
‘മലവാഴി’ എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. നവാഗത സംവിധായകൻ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത രാജേഷ് കുറുമാലിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സി ജി പ്രദീപും ദേവദാസുമാണ് മുഖ്യവേഷങ്ങളിലെത്തിയത്. ദലിത് ജീവിതത്തിൻ്റെ ഉൾകാഴ്ചകൾ പകരുന്ന ചിത്രത്തിൽ ഇന്ത്യൻ മത്സരവിഭാഗത്തിലാണ് ഇരു ചിത്രങ്ങളും പ്രദർശിപ്പിച്ചത്. ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ന് ശ്രീകാന്ത് പങ്ങപ്പാട് സംവിധാനം ചെയ്ത ഭൂതലം ‘സ്ക്രീൻ 4ൽ വൈകിട്ട് 5.20ന് പ്രദർശിപ്പിക്കും. ഇന്ദ്രൻസ് ആണ് ഇതിൽ മുഖ്യവേഷത്തിലെത്തുന്നത്.