ബം​ഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുന്ന കടുത്ത നടപടിയുമായി ട്രംപ് . യു.എസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് ബം​ഗ്ലാദേശിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബം​ഗ്ലാദേശ് നീങ്ങുന്നത്. യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു.

മറ്റുരാജ്യങ്ങളിൽ നടപ്പാക്കിവരുന്ന വികസനപദ്ധതികളും സന്നദ്ധസഹായ പദ്ധതികളും നിർത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്ന യുക്രൈനിൻ്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യു.എസിൻ്റെ തീരുമാനം യു.എസിൻ്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്‌കിയാണ് റഷ്യ-യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ എന്ന് ട്രംപ് ആരോപിച്ചിരുന്നു.

Related Posts