ഗസ്സയിൽ വെടിനിർത്തലിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ട്രംപും ബൈഡനും കടുത്ത ഇസ്രായേൽ പക്ഷപാതികളാണ്.

അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രതിഷേധങ്ങൾ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഉയർന്നപ്പോഴും ഇരുവരും ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് എടുത്തത്. യു.എസിലെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രായേലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബൈഡൻ ഭരണകുടം ചെവിക്കൊണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് 2000 പൗണ്ട് ബോംബുകളുടെ കൈമാറ്റം മാത്രം മരവിപ്പിച്ചത്. ഈ 2000 പൗണ്ട് ബോംബുകളുടെ കൈമാറ്റമാണ് ട്രംപ് നീക്കം ചെയ്തിട്ടുള്ളത്.

Related Posts