ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. 2017-ലെ കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു.
ദേവസ്വം വിജിലൻസും ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവുമാണ് (SIT) ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്താണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് കൊടിമരം സ്ഥാപിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് എസ്ഐടിക്ക് സൂചന ലഭിച്ചത്.