2026ലെ ആദ്യ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സരാശംസകൾ നേർന്നു. തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നു പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വേർതിരിവില്ലെന്ന പ്രത്യേകത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുണ്ടെന്നും ഭരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എല്ലാവരും അംഗങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.