2015 ജനുവരി 22 ന് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് ഈ പദ്ധതി 10 വർഷം പൂർത്തിയാക്കി കേന്ദ്രസർക്കാർ. പദ്ധതി ജനങ്ങൾ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്തുവർഷംകൊണ്ട് സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ പെൺകുട്ടികൾ പ്രവേശനം നേടുന്നത് 75.51 ശതമാനത്തിൽ നിന്ന് 78 ശതമാനമായി, ദേശീയ ലിംഗാനുപാതം 918ൽ നിന്ന് 930 ആയി ഉയർന്നു, പ്രസവാനന്തര പരിചരണ രജിസ്ട്രേഷൻ 61 ശതമാനത്തിൽ നിന്ന് 80.5 ശതമാനമായി ഉയർന്നെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ. പദ്ധതിയുടെ ഭാഗമായ ജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Related Posts