സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയമുണ്ടെന്ന് ഡി.സി.പി ദീക്ഷിത് ഗെദാം. കേസിലെ പ്രതി വിജയ് ദാസ് എന്ന പേരു മാറ്റി ഇന്ത്യയില് ഇയാൾ കഴിഞ്ഞിരുന്ന 30 കാരനായ മുഹമ്മദ് ഷറഫുൽ ഇസ്‌ലാം ഷഹസാദാണ് എന്നാൽ, പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഇയാൾ ജോലി ചെയ്തിരുന്നത് ഹൗസ്കീപ്പിങ് കമ്പനിയിലാണ്. മുഹമ്മദ് ഇല്യാസ്, ബിജോയ് ദാസ്, വിജയ് ദാസ് തുടങ്ങിയ പേരുകൾ മാറ്റിയാണ് ഇയാൾ ഇന്ത്യയിൽ താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു. സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം നിരന്തരമായി വാർത്ത ചാനലുകൾ കണ്ട് പോലീസിൻ്റെ നീക്കങ്ങൾ മനസിലാക്കുകയാണ് ഇയാൾ ചെയ്തത്. പൊലീസ് കണ്ടെത്താതിരിക്കാൻ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയാണ് ചെയ്തത്. പബിലേക്ക് ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് ഒരു കൺസ്ട്രക്ഷൻ സൈറ്റിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വെസ്റ്റിലെ ലേബർ ക്യാമ്പിൽ നിന്നാണ് പൊലീസ് ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. നിരന്തരമായി നിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രതി സെയ്ഫ് അലിഖാൻ്റെ വീട്ടിലേക്ക് എത്തിയതെന്നും മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് 54 കാരനായ സെയ്‌ഫിനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്‌ഫിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Related Posts