മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി. മുൻ വർഷത്തേക്കാൾ 46.86 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
ഇന്നലെ അവധി ദിനം ആയിരുന്നിട്ടും ശബരിമലയിൽ തിരക്ക് കുറവായിരുന്നു. 60000 ആളുകളാണ് ദർശനത്തിനെത്തിയത് എന്നാൽ ഇന്ന് രാവിലെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ അണമുറിയാത്ത പ്രവഹമായിരുന്നു ശബരിമലയിലേക്ക്. സന്നിധാനത്ത് തിരക്ക് കുറയുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000ത്തിൽ നിന്നും ഉയർത്തുന്ന കാര്യം പ്രത്യേക കമ്മറ്റി തീരുമാനിക്കും.