വയറിളക്കത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മരിച്ചു. മലിനജലം കുടിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് സംശയിക്കുന്നു. അപ്പാർട്മെന്റിലെ കുടിവെള്ളത്തിൽ മാലന്യം കലർന്നിട്ടുണ്ടെന്ന് അപ്പാർട്മെന്റിലെ താമസക്കാർ പറയുന്നു. 3 ദിവസം മുൻപാണ് വയറിളക്കത്തെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കനകപുര റോഡ് കോനനകുണ്ഡെ ക്രോസിലെ പ്രസ്റ്റീജ് ഫാൽക്കൻ സിറ്റി അപ്പാർട്മെന്റിലെ നിരവധി താമസക്കാർ വയറിളക്കവും ഛർദിയും മൂലം ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

താമസക്കാരുടെ പരാതിയെ തുടർന്ന് അപ്പാർട്മെന്റിൽ ജലപരിശോധനയും മെഡിക്കൽ ക്യാംപും നടത്തിയെങ്കിലും ജല സാംപിളുകളിൽ മാലിന്യം കലർന്നതായി കണ്ടെത്താനായില്ലെന്ന് കോർപറേഷൻ കമ്മിഷണർ കെ.എൻ.രമേഷ് പറഞ്ഞു. ശുചിമുറി മാലിന്യം കലരുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയും ബെംഗളൂരു ജല അതോറിറ്റി നടത്തിയിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നാലേ യഥാർഥ മരണ കാരണം വ്യക്തമാകൂ എന്ന് ബെംഗളൂരു സൗത്ത് സിറ്റി കോർപറേഷൻ അധികൃതർ പറഞ്ഞു,

Related Posts