കഴിഞ്ഞ ദിവസമാണ് കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസർകോട് (20634/20633) വന്ദേഭാരതിൽ 16ൽ നിന്ന് 20 കോച്ചുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ച് സർവീസ് നടത്തിയത്. ജനുവരി 11 ന് ആദ്യ സർവീസ് ദിനത്തിൽ 20 കോച്ച് വന്ദേഭാരത് വിജയമായിരുന്നു. 100 ശതമാനം ബുക്കിംഗ് ലഭിച്ചു. ഇതിനു പിന്നാലെയാണ് ആലപ്പുഴ വഴി പോകുന്ന വന്ദേഭാരതി ൽ (20631-20632) കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ പോകുകയാണ്. നിലവിൽ എട്ടു കോച്ചുകൾ മാത്രമാണ് ഇവ 16 ലേക്ക് വർദ്ധിപ്പിക്കും. എണ്ണത്തിൽ ഇരട്ടിവർദ്ധനയാണ് തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ ഉണ്ടാകാൻ പോകുന്നത്.
വന്ദേഭാരതിന് കേരളത്തിലെ യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനപ്രീതിമൂലമാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമായത്. എപ്പോഴാണ് മാറ്റം എന്നത് പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സീറ്റുകൾ 512 എന്നത് വർദ്ധിച്ച് 1024 സീറ്റുകളാക്കും. എട്ട് കോച്ചുകളുമായി 38 വന്ദേഭാരതുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ പകുതി സീറ്റെങ്കിലും ഒഴിവുണ്ട്. ആ സമയം ആലപ്പുഴ വന്ദേഭാരതിൽ സീറ്റിംഗ് ഫുൾ ആണ്. നിലവിൽ 17 വന്ദേഭാരതുകളാണ് എല്ലാ സീറ്റും നിറഞ്ഞോടുന്നത്. ഇവയിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരതും തിരുവനന്തപുരം- മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതുമുണ്ട്. രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ആലപ്പുഴ വഴി വൈകിട്ട് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. 4.05ന് തിരുവനന്തപുരത്ത് നിന്നും മടങ്ങി രാത്രി 12.40 ന് മംഗളൂരുവിൽ എത്തും.