ഈ മാസം 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രാഖ്യപിച്ചു. ഇന്ത്യൻ ഫാസ്റ്റ്ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുന്നത്.
സൂര്യമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസണ്‍ – ജയ്സ്വാൾ സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യും . സ്പിൻ ഓൾറൗണ്ടറായ വാഷിംഗ്‌ടൺ സുന്ദറും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിലെത്തി. യശസ്വി ജയ്സ്വാളിനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിഷഭ് പന്ത്, ശുഭ്‌മാൻ ഗിൽ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും ഇല്ല. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ കളിച്ച അതേ ടി20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്മെൻ്റ് തീരുമാനിച്ചത്.
അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും.
ഇന്ത്യൻ ടീം: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്‌സ്വാൾ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗ്, ധ്രുവ് ജുറൽ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.