63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്കുള്ള പോയിന്‍റ് നില പ്രകാരം 215 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ നിൽക്കുന്നത്. 214 പോയിന്‍റുമായി തൃശ്ശൂർ രണ്ടാമതും 213 പോയിന്‍റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആകെ 249 മത്സരയിനങ്ങളിൽ 58 എണ്ണമാണ് പൂർത്തിയായത്. ഇന്ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയം എം.ടി-നിളയിൽ രാവിലെ എച്ച്.എസ് ഒപ്പനയും ഉച്ചക്ക് ഗേൾസ് എച്ച്.എസ്.എസ് മോഹിനിയാട്ടവും നടക്കും. രണ്ടാംവേദിയായ പെരിയാറിൽ (വഴുതക്കാട് ഗവ. വിമൻസ് കോളജ്) രാവിലെ തിരുവാതിരക്കളി (എച്ച്.എസ്.എസ്), ഉച്ചക്ക് രണ്ടിന് ഹൈസ്കൂൾ ഗേൾസ് നാടോടിനൃത്തം എന്നിവ നടക്കും.

Related Posts