ആർജി കർ മെഡിക്കൽ കോളേജ് മെഡിക്കൽ പിജി വിദ്യാർഥിനി പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് (34) മരണം വരെ ജീവപര്യന്തവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ജയിലിൽ ജീവിതാവസാനം വരെ പ്രതി ജയിലിൽ കഴിയണമെന്നും കോടതി പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന് ഇന്നും പ്രതി കോടതിയിൽ ആവർത്തിച്ചു. എന്നാൽ സഞ്ജയ് കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഇത് അപൂർവങ്ങളിൽ അപൂർവമായിട്ടുള്ള ഒരു കേസല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി കേൾക്കാൻ ഡോക്ടറുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ സർക്കാർ ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്നും കോടതി പറഞ്ഞു. എന്നാൽ നഷ്ടപരിഹാരം വേണ്ടെന്നാണ് ഡോക്ടറുടെ കുടുംബം പ്രതികരിച്ചത്.

പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. പ്രതി 2024 ഓഗസ്റ്റ് 9 നു ആശുപത്രിയിലെ സെമിനാർ ഹാളിൽ 31 കാരിയായ പി ജി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടത്. പിന്നീട് ഡോക്‌ടർ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ഡോക്ടറുടെ മൃദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിൻ്റെ ഭാഗവും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഓഗസ്റ്റ് 10 നാണ് കേസിലെ പ്രതിയും കൊൽക്കത്ത പോലീസിൻ്റെ സിവിക് വോളൻ്റിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ പണം ഈടാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.

Related Posts