നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് അൻവർ വഞ്ചന കാണിച്ചതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട് സ്വരാജിൻ്റെ സ്ഥാനാർഥിത്വം സ്വീകരിച്ചതിൽ ആശ്ചര്യമില്ല. സ്വരാജ് ക്ലീൻ ഇമേജ് നിലനി ർത്തുന്നയാളാണ്. തല ഉയർത്തി അഭിമാനത്തോടെ, വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. സ്വരാജിൻ്റെത് കറ കളഞ്ഞ വ്യക്തിത്വമാണ് ചതിക്ക് നമ്മൾ ഇരയായതിൻ്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കുട്ടിച്ചേർത്തു

Related Posts