മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 30 പേർ മരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ. വിവിധയിടങ്ങളിലുണ്ടായ അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം.
ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എൻഎച്ച് -17 മഴ ശക്തമായതിൻ്റെ പശ്ചാത്തലത്തിൽ തകർന്നു. ഗതാഗതം തടസ്സപ്പെട്ടനിലയിലാണ്. ചായ്ഗാവ്, ബോക്കോ എന്നിവിടങ്ങളിൽ എൻഎച്ച്-17ൻ്റെ പ്രധാന ഭാഗങ്ങൾ ഒലിച്ചു പോയതായായി റിപ്പോർട്ടിൽ പറയുന്നു.

പലർക്കും ജീവൻ നഷ്ടപ്പെട്ടത് ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുമാണ്. അരുണാചൽ, അസം, മേഘാലയ, മണിപ്പുർ, മിസോറം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. അസമിലെ 12 ജില്ലകളിൽ നിന്നായി 60,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം. 5 പേരാണ് അസമിൽ മരിച്ചത്. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒമ്പതുപേർ മരിച്ചു. അരുണാചലിലെ ഈസ്റ്റ് കമെങ് ജില്ലയിൽ മണ്ണിടിച്ചിലിൽ കാർ ഒലിച്ചു പോയി രണ്ട് കുടുംബങ്ങളിലെ ഏഴുപേർ മരിച്ചു.

പ്രധാന റോഡുകളൊക്കെ മണ്ണിടിച്ചിലിൽ തകർന്നതിനാൽ വടക്കൻ സിക്കിമിലെ വിവിധ ഭാഗങ്ങളിൽ 1500 ഓളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. 1350 പേർ ലാചുങ്ങിലും 115 പേർ ലാചനിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് എസ്‌പി മൻകനിലെ എസ്‌പി സോനം ദെച്ചു ഭൂട്ടിയ പറഞ്ഞത്. കനത്ത മഴ ആയതുകൊണ്ട് തന്നെ തിരച്ചിൽ ദുഷ്‌കരമാണ്. ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തിരച്ചിൽ നിർത്തിയതായാണ് വിവരം.

Related Posts