ഇന്ത്യയുടെ ടൈഗർമാൻ എന്നറിയപ്പെട്ടിരുന്ന പരിസ്ഥിതി സംരക്ഷകൻ വാൽമീക് ഥാപർ(73) അന്തരിച്ചു. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിൽ അർബുദ രോഗചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് ലോഥി വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടക്കും. വാൽമീക് തൻ്റെ ജീവിതം നാല് പതിറ്റാണ്ടിലേറെ കാലം വന്യജീവി സംരക്ഷണത്തിനായാണ് മാറ്റിവെച്ചത്. കടുവകളുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.

ഥാപ്പര്‍ 150-ഓളം സര്‍ക്കാര്‍ പാനലുകളിലും ദൗത്യസേനകളിലും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് ഇതിൽ ഉൾപ്പെടുന്നു. വന്യജീവി വിഷയത്തില്‍ മുപ്പതിലധികം പുസ്തകങ്ങള്‍ ഥാപ്പര്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന റൊമേഷ് ഥാപ്പറിൻ്റെ മകനാണ്. ലോകപ്രശസ്ത ചരിത്രകാരി റോമില ഥാപ്പര്‍ പിതൃസഹോദരിയാണ്. ബോളിവുഡ് താരം ശശി കപൂറിൻ്റെ മകളും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ സഞ്ജന കപൂറാണ് ഭാര്യ. ഇവര്‍ക്ക് ഒരു മകനുണ്ട്.

Related Posts