യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആര്യാടൻ ഷൗക്കത്ത് രാവിലെ 11 മണിക്കാണ് പത്രിക സമർപ്പിക്കുക. തൃശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ രാവിലെ പ്രാർത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. നിലമ്പൂരിൽ ആര് എതിർത്താലും ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു

കോൺഗ്രസിലെ മുതിർന്ന നേതാക്കളാണ് അൻവറിൻ്റെ കാര്യം പറയേണ്ടതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്. തൻ്റെ പിതാവിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമ്മാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Related Posts