രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 142 നെ ‘ആഴ്ചയിലെ 24 മണിക്കൂറും ജുഡീഷറിക്കു ലഭ്യമാകുന്ന ജനാധിപത്യശക്തി കൾക്കെതിരായ ആണവ മിസൈൽ’എന്നാണു ധൻകർ വിശേഷിപ്പിച്ചത്.

ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നു പണം കണ്ടത്തിയ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്താത്തതിനെതിരേയും ഉപരാഷ്ട്രപതി കടുത്ത വിമർശനമുയർത്തി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് 3 മാസം സമയപരിധി നിശ്ചയിച്ച വിധിയെ പരാമർശിച്ച് കോടതികൾ രാഷ്ട്രപതിക്ക് ഉത്തരവിടുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലെന്നു ധൻകർ പറഞ്ഞു.

Related Posts