ദേശീയ ഗെയിംസ് അത്ലറ്റിക്‌സിൻ്റെ മൂന്നാംനാൾ ദേവ് കുമാർ മീണയുടെതായിരുന്നു. അത്യാവേശകരമായ റിലേ മത്സരങ്ങൾ നടക്കുമ്പോൾ പോലും പോൾവോൾട്ട് പിറ്റിലേക്ക് കണ്ണുനട്ടിരുന്നു മറ്റു താരങ്ങളും കാണികളും പരിശീലകരുമെല്ലാം. ആർപ്പുവിളികളും ഹർഷാരവങ്ങളും വാനോളമുയർന്നപ്പോൾ പുരുഷ പോ ൾവോൾട്ടിൽ പിറന്നത് ദേശീയ റെക്കോഡ്.
മധ്യപ്രദേശുകാരനായ ദേവ് 5,32 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ തമിഴ്‌നാടിൻ്റെ എസ്. ശിവ സ്ഥാപിച്ച 5.31 മീറ്റർ മറികടന്നു 19കാരൻ തുടർന്ന് 5.45 മീറ്ററിന് ശ്രമിച്ചെങ്കിലും വി ജയിച്ചില്ല. അഞ്ച് മീറ്റർ വീതം പാടിയ തമിഴ്‌നാടിൻ്റെ ജി. റിഗൻ വെള്ളിയും ഉത്തർപ്രദേശിൻ്റെ കുൽദീപ് കുമാർ വെങ്കലവും നേടി. കേരളത്തിൻ്റെ എ.കെ. സിദ്ധാർഥ് ഒമ്പതാമതായി.