ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്.
ദീക്ഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കൾ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനി യുടെ മരണത്തിന് പിന്നാലെ കരുക്ഷേത്ര എൻഐടിയിൽ വൻ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്.