വ​നി​താ സം​വ​ര​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ 16 മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രും. മൂ​ന്ന് ദി​വ​സ​ത്തെ സമ്മേളനമാണ് ചേരുക. ‘നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ഭേ​ദ​ഗ​തി ബി​ല്ലും ഡീ​ലി​മി​റ്റേ​ഷ​ൻ (മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം) ബി​ല്ലു​മാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സെ​ൻ​സ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, 2011ലെ ​സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യം ന​ട​ത്തി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക്സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543-ൽ ​നി​ന്ന് 816 ആ​യി ഉ​യ​രും.

Related Posts