പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹെബ്ബാളിലെ മനോരായണപാളയയിലെ പിയുസി സയൻസ് വിദ്യാർഥിനി തനുശ്രീയാണ് (17) മരിച്ചത്. ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്. റിസൾട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്നും പിന്നീട് അവരുടെ കോളുകൾക്കും സന്ദേശങ്ങൾക്കും അവൾ മറുപടി നൽകാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ തനുശ്രീയെ കണ്ടത്.

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഹെബ്ബാൾ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന ലഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

Related Posts