ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വഴിയുള്ള പ്രധാന അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തി ലെ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി അഞ്ച് കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. കാപ്സൾ ആകൃതിയിലുള്ള പാക്കറ്റുകൾക്കുള്ളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം സമർത്ഥമായി ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡി.ആർ.ഐയു ടെ ബംഗളൂരു സോണൽ യൂനിറ്റിലെ ഉദ്യോഗസ്ഥർ പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിമാനത്താവളത്തിൻ്റെ ടെർമിനൽ രണ്ടിൽ നിരീക്ഷണം ഏർപ്പെടൂത്തി വിദേശ പൗരന്മാരും പ്രാദേശിക സഹായികളും ഉൾപ്പെടുന്ന ശൃംഖലയെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ഓപറേഷനിൽ 3.356 കിലോഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.
വിദേശത്ത് നിന്ന് എത്തുന്ന വിമാനക്കമ്പനികൾ ബംഗളൂരുവിനെ ഒരു ട്രാൻസിറ്റ് പോയിന്റായി മനഃപൂർവ്വം തെരഞ്ഞെടുത്തുവെന്നും വിമാനത്താവള പരിസരത്ത് രഹസ്യമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ദീർഘമായ ലേഓവറുകൾ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം മുൻകൂട്ടി ക്രമീകരിച്ച പാസ്കോഡ് സംവിധാനം ഉപയോഗിച്ച്, ശുചിമുറികൾ, പുകവലി മേഖലകൾ തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങൾക്കുള്ളിലെത്തിച്ച് അതുവഴി കസ്റ്റംസ് പരിശോധന ഒഴിവാക്കുന്നതാണ് സംഘത്തിൻ്റെ നിയന്ത്രിത മേഖലകളിൽ കോഡഡ് എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നതിനാൽ സംഘത്തിന് പതിവ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.