തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു.
സമൂഹം നേരിടുന്ന നിലവിലെ സാഹചര്യം വളരെ ആശങ്കാജനകവും നിയന്ത്രണാതീതവുമാണ്. യുവാക്കൾ മയക്കുമരുന്നിന് പിന്നാലെ പോകുന്നു. പതിവായി ലഹരി കഴിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല. അവർ കുറ്റകൃത്യ ചിന്തകളിലേക്കും അത് ഒടുവിൽ കുറ്റകൃത്യങ്ങളിലും കലാശിക്കുന്നു.
സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നം യുവാക്കളിലെ അപക്വമായ പ്രണയബന്ധമാണ്. ചെറുപ്പക്കാർ പ്രണയബന്ധത്തിൽ ഏർപ്പെടുന്നത് അതിൻ്റെ ഗൗരവം അറിയാതെയാണ് എന്ന് ചലച്ചിത്ര സംവിധായകനായ. അനിൽ കാരക്കുളം പറഞ്ഞു. ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനുള്ള പ്രധാന കാരണം സൗഹൃദങ്ങളുടെയും ഗ്രൂപ്പുകളുടെയും അസാന്നിധ്യമാണ്. വളരെ കുറച്ച് അംഗങ്ങളുള്ള നിലവിലെ കുടുംബ സാഹചര്യവും ഇതിൻ്റെ ഭാഗമാണ്. Day to Day എന്ന ഹ്രസ്വചിത്രം നിലവിലെ സാഹചര്യത്തിൻ്റെ പ്രതിഫലനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള കലാഭവൻ ബംഗളൂരുവിൻ്റെ ബാനറിൽ അനിൽ കാരക്കുളം സംവിധാനവും അസോസിയേഷനിലെ നിരവധി കലാകാരന്മാർ അണിനിരന്ന ‘Day to Day’ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ റിലീസ് ഫ്രണ്ട്സ് അസോസിയേഷൻ മുൻ പ്രസിഡണ്ട് ആർ. വി. പിള്ള നിർവഹിച്ചു
മയക്കുമരുന്നിൻ്റെ ഗുരുതരമായ വിപത്തിനെക്കുറിച്ചും യുവാക്കൾക്കിടയിലെ അപക്വമായ പ്രണയബന്ധങ്ങളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് പി.പ്രഭാകരൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു.കുട്ടികളുമായി ചെലവഴിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ചർച്ചയിൽ ഡോ. പ്രിയ പിള്ള, സിനിമ നടൻ സനൂപ് വയനാട്, ആർ.വി.പിള്ള, ഇ.ആർ.പ്രഹ്ലാദൻ, ശ്രീകണ്ഠൻ നായർ, എ.കെ.രാജൻ, സുധാകരൻ, സുരേഷ് കുമാർ.പി, ബാലകൃഷ്ണൻ നമ്പ്യാർ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, ലക്ഷ്മി മധുസൂദനൻ, കല്പന പ്രദീപ്, രേവതി കൃഷ്ണമൂർത്തി, രഞ്ജിത്ത്, പ്രകൽപ് പി.പി, അരുൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ്.പി.പി നന്ദി പറഞ്ഞു.