ഭ​ർ​ത്താ​വ് വേറെ വി​വാഹം കഴിച്ചതിനെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ബോ​ഡ പ്ര​വീ​ണി​ന്‍റെ ഭാ​ര്യ എ​സ്. ബ​നോ​ത്ത് ശ്രാ​വ​ന്തി (29), മ​ക്ക​ളാ​യ കാ​ർ​ത്തി​ക് (12), കൗ​ശി​ക് (10) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 13 വ​ർ​ഷം മു​മ്പാ​യി​രു​ന്നു ബോ​ഡ​യു​ടെ​യും ബ​നോ​ത്തി​ന്‍റെ​യും വി​വാ​ഹം. ഇ​യാ​ൾ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മുമ്പു ബ​നോ​ത്തും മ​ക്ക​ളും വാ​റ​ങ്ക​ലി​ലു​ള്ള യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​ത്രി ബ​നോ​ത്തി​നെ​യും മ​ക്ക​ളെ​യും ബോ​ഡ​ക്കൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.ചൊ​വ്വാ​ഴ്ച ബോ​ഡ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി​പ്പോ​ൾ ബ​നോ​ത്തി​നെ​യും മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.​ പോ​ലീ​സ് കേ​സെ​ടുത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related Posts