ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 68 പന്ത് ബാക്കി നിൽക്കെ ആറ് വിക്ക റ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗില്ലിൻ്റെയും(87) ശ്രേയസ് അയ്യരുടേയും(59) അക്സർ പട്ടേലിൻ്റെയും(52) ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
വിക്കറ്റ് നഷ്ടം കൂടാതെ 75 റൺസ് എന്ന നിലയിൽനിന്ന് മൂന്നിന് 77 റൺസ് എന്ന നിലയിലേക്ക് പതിച്ച ഇംഗ്ലണ്ടിന്, പിന്നീട് ബലമായത് അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലർ – ജേക്കബ് ബെത്തൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ട്. 87 പന്തിൽ ഇരുവരും ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എത്തിച്ചത് 59 റൺസ്. പിന്നീട് വാലറ്റത്ത് 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസടിച്ച് പുറത്താകാതെ നിന്ന ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിനെ 240 കടത്തിയത്.