രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തനിക്ക് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും തൻ്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളിച്ചാൽ ഉറപ്പായിട്ടും പോകും.
കാരണം പിഷാരടിയെ വളരെ നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തിൻ്റെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. വോട്ട് ചെയ്യാതെ ഒരു നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ കുറ്റം പറയാൻ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ അതിനുള സ്വാതന്ത്ര്യമുള്ളൂ’- ആസിഫ് അലി പറഞ്ഞു.
പെരുന്നാൾ ദിനത്തിലെ സന്തോഷത്തെക്കുറിച്ചും ആസിഫ് അലി സംസാരിച്ചു. എല്ലാ ആഘോഷങ്ങളും ജാതി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി ഒരുമിച്ച് ആഘോഷിക്കണം. ആ ശീലം എപ്പോഴും തുടരട്ടെ. എല്ലാവരുടെയും മനസിലുണ്ടാകട്ടെ ആസിഫ് അലി പറഞ്ഞു.