ട്വന്റി-20 ലോകകപ്പ് സെമിയിൽ സഞ്ജു സാംസൻ്റെ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു കൂറ്റൻ സ്കോർ. 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യ നേടിയത്. 26 പന്തിൽ അർധ സെഞ്ചുറി തികച്ച സഞ്ജു ലോകകപ്പിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി നേടി. സഞ്ജു 42 പന്തിൽ 89 റൺസാണ് നേടിയത്.
ഏഴ് പന്തിൽ ഒൻപത് റണ്‍സ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് ശർമ്മ നേരത്തെ ഔട്ടായെങ്കിലും രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനോടൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.
ഇഷാൻ കിഷൻ 39 റൺസും ശിവം ദുബൈ 43 റൺസും നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 11 റൺസും ഹർദിക് പാണ്ട്യ 27 റൺസും തിലക് വർമ്മ 21 റൺസും നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദും വിൽ ജാക്സും രണ്ട് വിക്കറ്റ് വീതവും ജോഫ്രെ ആർച്ചർ ഒരു വിക്കറ്റും നേടി.