തിരുവനന്തപുര​​​ത്ത് ആ​റ്റു​കാ​ൽ പൊ​​​ങ്കാ​​​ല​​​യ്ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യതായി ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. കു​​​ഭ​​​ത്തി​​​ലെ പൗ​​​ർ​​​ണ​​​മി​​​യും പൂ​​​രം നാ​​​ളും ഒ​​​രു​​​മി​​​ക്കു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് പൊ​​​ങ്കാ​​​ല. ​​​ശു​​​ദ്ധ​​​പു​​​ണ്യാ​​​ഹ​​​ത്തോ​​​ടെ നാ​​​ളെ രാ​​​വി​​​ലെ 9.15ന് പൊ​​​ങ്കാ​​​ല​​​യു​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. മേ​​​ൽ​​​ശാ​​​ന്തി ശ്രീ​​​കോ​​​വി​​​ലി​​​ൽ നി​​​ന്നും ദീ​​​പം പ​​​ക​​​ർ​​​ന്ന് തി​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ പൊ​​​ങ്കാ​​​ല അ​​​ടു​​​പ്പി​​​ൽ തീ ​​​ക​​​ത്തി​​​ച്ച ശേ​​​ഷം സ​​​ഹ​​​മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​ർ​​​ക്ക് ദീ​​​പം കൈ​​​മാ​​​റും.

അ​​​വ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ന് മു​​​ന്നി​​​ലെ പ​​​ണ്ടാ​​​ര​​​അ​​​ടു​​​പ്പി​​​ലും വ​​​ലി​​​യ തി​​​ട​​​പ്പ​​​ള്ളി​​​യി​​​ലും തീ​​​ക​​​ത്തി​​​ക്കും. 9.45 നാ​​​ണ് പൊ​​​ങ്കാ​​​ല​​​യു​​​ടെ അ​​​ടു​​​പ്പു​​​വെ​​​ട്ട്. തു​​​ട​​​ർ​​​ന്ന് 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ അ​​​ടു​​​പ്പു​​​കൂ​​​ട്ടി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഭ​​​ക്ത​​​രു​​​ടെ സ​​​ഹ​​​സ്ര​​​ക​​​ല​​​ശ​​​ങ്ങ​​​ളി​​​ൽ പൊ​​​ങ്കാ​​​ല​​​യ്ക്ക് തീ ​​​തെ​​​ളി​​​യും. ഉ​​​ച്ച​​​യ്ക്ക് 2.15നാ​​​ണ് പൊ​​​ങ്കാ​​​ല നി​​​വേ​​​ദ്യം. 350 ഓ​​​ളം പൂ​​​ജാ​​​രി​​​മാ​​​രെ പൊ​​​ങ്കാ​​​ല നി​​​വേ​​​ദ്യ​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

Related Posts