യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം എണ്ണക്കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 5 ഇറാൻ പൗരന്മാർ, 15 ഇന്ത്യക്കാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 4 ജീവനക്കാർക്ക് പരിക്കുപറ്റി. ദുഖും തുറമുഖത്ത് ഇന്ധന ടാങ്കിനു സമീപവും ജോലിക്കാരുടെ താമസസ്ഥലത്തും ഡ്രോണുകൾ പതിച്ചുണ്ടായ സ്ഫോടനങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു.

രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഒമാൻ വ്യക്തമാക്കി. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി. ദോഹയിലെ ഇൻഡസ്ട്രിയിൽ ഏരിയയില്‍ തീപിടിത്തമുണ്ടായി ദുബായിയിൽ രണ്ട് വീടുകളിൽ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Posts