അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ പൗരന്‍മാർക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധാനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘ഞങ്ങളുടെ ഇന്റലിജൻസ് സംവിധാനത്തിന് മുന്നിൽ ഖമനിക്കോ അയാളുടെ അനുയായികൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് ഇറാനിയൻ സൈന്യം ഇപ്പോൾ ശ്രമിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് രക്ഷപ്പെടാം എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.