സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും കെപിസിസി പ്രസിഡന്റും ഞായാറാഴ്ച ഡൽഹിയിലേക്ക് തിരിക്കും. സിറ്റിംഗ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം 11 സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പകുതിയായി ചുരുക്കാനാണ് എഐസിസിയുടെ നിർദ്ദേശം. തൃപ്പൂണിത്തുറയും പാലക്കാടും ഒഴികെ 20 സിറ്റിംഗ് സീറ്റുകളിലും എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ധാരണ.
കൂടാതെ ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. തൃത്താലയിൽ വി.ടി. ബൽറാം, വട്ടിയൂര്‍ക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവരെ സ്ഥാനാര്‍ഥിയാക്കാൻ ധാരണയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ സ്ഥാനാര്‍ഥിയാകും.