ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിൻ്റെ ഭാഗമായി നടന്മാരായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞത്.
സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥനപ്രകാരമാണ് താൻ സ്വർണം നൽകിയതെന്നും, തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ രണ്ട് പവൻ സ്വർണം സുഹൃത്ത് മുഖേന പമ്പയിൽ എത്തിക്കുകയായിരുന്നുവെന്നും മോഹൻലാൽ മൊഴി നൽകി.
സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.