കേരള സര്‍ക്കാരിനെതിരെ ഡാറ്റ സന്ദേശ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്നും കോടതി പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്നും ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു.

ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. സ്വകാര്യതയിലേക്ക് കടന്നു കയറരുത്. സന്ദേശങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കരുത്. അതീവ ഗൗരവതരമാണ്‌ വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപമെന്നും പറഞ്ഞ ഹൈക്കോടതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമാനസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

Related Posts