രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്.

മുഹമ്മദ് ഷബാത്ത്, മിസാനൂർ റഹ്മാൻ, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഉജ്ജാൽ, മുഹമ്മദ് ഷാഹിദ് എന്നിവരെ തമിഴ്‌നാട്ടിലെ തീരുപ്പൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണിറ്റുകളിൽ നിന്നും മറ്റുരണ്ടുപേരെ പശ്ചിമബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Related Posts