റോഡിലൂടെ പോകാതെ നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ വയോധികയെ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമുഹ മാധ്യമങ്ങളിൽ വൈറലായ കോഴിക്കോട് എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്.

റോഡിലെ തിരക്കിൽ നിന്ന് മാറി എളുപ്പവഴി കണ്ടെത്തി നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിച്ചയാളെയാണ് പ്രഭാവതിയമ്മ വയോധിക തടഞ്ഞത്. നടപ്പാതയിലൂടെയല്ല വാഹനമോടിക്കേണ്ടതെന്ന് വയോധിക സ്കൂട്ടർ യാത്രക്കാരനോട് പറയുന്നതും വീഡിയോയിൽ കാണാം.

സ്കൂട്ടർ യാത്രക്കാരൻ പിൻമാറാത്തതിനെത്തുടർന്ന് വഴിതടയുന്ന വയോധിക തന്‍റെ മൊബൈൽ ഫോണെടുത്ത് നിയമ ലംഘകന്‍റെ ചിത്രം പകർത്താൽ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ വയോധികയ്‌ക്ക് മുന്നിൽ പരാജയം സമ്മതിച്ച് സ്കൂട്ടർ യാത്രക്കാരന് മുന്നോട്ടുള്ള യാത്രയ്‌ക്കായി യാത്രയ്‌ക്കായി റോഡ് തന്നെ തിരഞ്ഞെടുക്കേണ്ടിവന്നു.

സമീപത്തുള്ള കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചിത്രീകരിച്ചതായി കാണപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിയമലംഘനം നടത്തിയ സ്‌കൂട്ടർ ഉടമക്കെതിരെ കേസെടുത്തതായും ഓഫീസിൽ ഹാജരാകാനും മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ അറിയിച്ചു.

കുറ്റകൃത്യം ചെയ്തയാൾക്ക് ഒരാഴ്ചത്തെ ക്ലാസ് നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ മഫ്തിയിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചതായും ഇൻസ്‌പെക്‌ടർ വിനു ജോസ് അറിയിച്ചു.

Related Posts