പാകിസ്‌താനുള്ള വിദേശ സഹായം യുഎസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് പുനരാലോചനയുടെ ഭാഗമായാണ് നടപടിയെന്ന് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനത്തിൻ്റെ ഫലമായി ഊർജ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും നിലച്ചുവെന്നാണ് വിവരം.
പാകിസ്‌താനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡവലപ്മെൻ്റ് (യുഎസ്എഐഡി) പദ്ധതികൾ ഇതോടെ നിർത്തിവച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികൾക്കും തിരിച്ചടി നേരിട്ടു.പാകിസ്ഥാന് വരാനിടയുള്ള നഷ്‌ടം എത്രയാഹ്നത്തിലും തീർച്ചയില്ല . പദ്ധതികളിൽ ചിലത് നിലക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രംപിൻ്റെ നടപടി പാകിസ്ഥാനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.