യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ശബരിമല സ്വർണ്ണപ്പാളിക്കേസിൽ അന്വേഷണ സംഘം അടൂർ പ്രകാശിനെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കിയ ശേഷമാണ് വിട്ടയച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്കി. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്.
അന്വേഷണ സംഘം സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായി. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ യുഡിഎഫിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.