വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. 1995 ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച ​കേ​സി​ലാ​ണ് ന​ട​പ​ടി. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്ത് പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​​ലാ​ണ് അ​റ​സ്റ്റ്. പ​പ്പു യാ​ദ​വി​നെ​തി​രെ വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

ഇന്നലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി. അ​തേ​സ​മ​യം, രാ​ത്രി പോ​ലീ​സി​നൊ​പ്പം പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ന്നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​പ്പു യാ​ദ​വ് ആ​രോ​പി​ച്ചു. ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പ​പ്പു യാ​ദ​വ് പ്ര​തി​ക​രി​ച്ചു.

Related Posts