കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ തെളിവെടുപ്പ് നടത്തിയത്. ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് ഇന്ന് നടത്തിയത്.
ഡിസംബർ 4 നാണ് എം സി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപത്ത് വെച്ച് അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ്, ദമ്പതികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാളെ വിട്ടയച്ചിരുന്നു.