ശശി തരൂരിനെ തരൂരിന്‍റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ തരൂരിന്‍റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദമായി ചർച്ചചെയ്തു എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്ന് തരൂർ സതീശന് വാക്കു കൊടുത്തതായാണ് റിപ്പോർട്ട്. തൻ്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളൂവെന്ന് തരൂർ പറഞ്ഞു.

‘ഞാൻ ആഗ്രഹിക്കുന്നത് കോൺഗ്രസിന്‍റെ വിജയം തന്നെയാണ്. അതിനു വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിന്‍റെ വിജയമാണ് ലക്ഷ്യം. ഒറ്റപാർട്ടി മാത്രമേ എൻ്റെ ജീവിതത്തിലുള്ളൂ. അത് പലതവണ പറഞ്ഞതാണ്. സി ജെ റോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്’- തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് തരൂരും കോൺഗ്രസുമായുള്ള മഞ്ഞുരുകിത്തുടങ്ങിയത്. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ 2 മണിക്കൂർ ചർച്ചയിലാണ് മഞ്ഞുരുകിയത്. നേതാക്കളുമായി ക്രിയായ്‌മക ചർച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നുമാണ് ചർച്ചകൾക്കുശേഷം തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Related Posts