ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാമിയൻ മാർട്ടിൻ്റെ ആരോഗ്യനില അതിഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബത്തിൻ്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് അറിയിച്ചു. മാർട്ടിന് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്. ലക്ഷ്മണും ആർ. അശ്വിനും രോഗശാന്തിക്കായി പ്രാർഥന നേർന്നു. ഓസ്‌ട്രേലിയക്കായി 21-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച മാർട്ടിൻ 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.