വസ്‌തുത അറിയാതെ കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബംഗളൂരു യെലഹങ്കയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡി.കെയുടെ മറുപടി.

“കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്‌തുത അറിയാതെയാണ് പറയുന്നത്. പ്രദേശത്തെ കൈയേറ്റമാണ് ഞങ്ങൾ ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണ്. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ഒരു സമുദായത്തിനും ഞങ്ങൾ എതിരല്ല. ” -ഡി.കെ ശിവകുമാർ പറഞ്ഞു.

ബാംഗളൂരിൽ മുസ്‌ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസിം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി ഞെട്ടലുളവാക്കുന്നതാണെന്നും സംഘപരിവാറിൻ്റെ ആക്രമോത്സുക രാഷ്ട്രീയത്തിൻ്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.

Related Posts