പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
മേയ് അവസാന ആഴ്‌ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിലെ ത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.
നേരത്തെ ഫ്ലാറ്റിലെത്തിയ പോലീസ് സംഘം ആദ്യം ഒരു പ്രാഥമിക പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് വീണ്ടും വിശദമായ പരിശോധന നടത്തി. രാവിലെ പ്രാഥമിക പരിശോധ ന പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു,
ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിൻ്റെ നീക്കം. ഇതിനായുള്ള നിർണായക അന്വേഷണമാണ് നടക്കുന്നത്.