അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇദ്ദേഹം ഇന്നലെ അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ നടപടിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഉമേഷിനെതിരെ കേസ് എടുത്തിരുന്നില്ല.
ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.