ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ആരുടെയും അന്നം താൻ മുടക്കിയിട്ടില്ല, അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘എആർ‌എമ്മിൽ നിന്ന് സിനിമയുടെ സംവിധായകനും പ്രൊഡ്യൂസറുമാണ് ഹരീഷിനെ ഒഴിവാക്കിയത്. അമ്പത് ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഷൂട്ടിനിടയിൽ സ്റ്റേജ് ഷോകൾക്കോ മറ്റു പരിപാടികൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.’ – ബാദുഷ പറഞ്ഞു.

തന്‍റെ പുതിയ സിനിമയുടെ റിലീസ് ഡിസംബർ 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പിടിച്ചതിനാലാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്. – ബാദുഷ പറഞ്ഞു.

Related Posts