ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി സിതാന്‍ഷു കൊടകിനെ ബിസിസിഐ നിയമിച്ചു. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന സിതാന്‍ഷു 2023-ല്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിൻ്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യില്‍ പരിശീലകയിരുന്നു സിതാന്‍ഷു. ആഭ്യന്തര ക്രിക്കറ്റിലെ അതികായനായ സിതാന്‍ഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 8061 റണ്‍സ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 3083 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയണ്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Posts