മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട മഹോത്സവം സമാപിച്ചു. കാലത്ത് 8മണിയോടെ മലയിറക്കല്‍ കര്‍മ്മത്തോടെ വെള്ളിട്ടത്തിന് ആരംഭം കുറിച്ചത്. 9.30ന് മുത്തപ്പന്‍ വെള്ളാട്ടവും 11ന് പോതി വെള്ളാട്ടവും തുടര്‍ന്ന് കളികപ്പാട്ട്, സന്ധ്യവേല (കലശം തേടല്‍), കലശം വരവ്, ശേഷം വെെകീട്ട് 5.30ന് തിരുവപ്പനയും മുത്തപ്പന്‍ വെള്ളാട്ടവും, ഭഗവതി തിറയും നടന്നു.
രാത്രി 11ന് പള്ളിവേട്ടയും 11.30ന് തിരുമുടി അഴികല്‍ ചടങ്ങേും നടന്നു. കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലെ സ്വീകരിച്ചാഘോഷിച്ച് ആടി പാടി നടന്ന പുത്തരി വെള്ളാട്ടം രാത്രിയോടെ വളരെ ആവേശകരമായി സമാപിച്ചു. ആയിരക്കണക്കിന് ഭക്തര്‍ ശ്രീ മുത്തപ്പ ഭഗവാന്‍റേയും ഭഗവതി അമ്മയുടേയും അനുഗ്രഹാശീര്‍വാദനം നേടി ഉച്ചക്ക് 12.30മുതല്‍ അന്ന ദാനവും ഉണ്ടായിരുന്നു.
പുത്തരി വെള്ളാട്ടത്തിന് ശേഷം മടപ്പുരയുടെ ശ്രീകോവിൽ ഇന്നലെ രാത്രി അടച്ചു. മൂന്നാം ദിവസം കരിയടുക്ക(ശുദ്ധിപൂജ)ക്ക് ശേഷം ബുധനാഴ്ച (05.11.25) വെെകീട്ട് പയങ്കുറ്റി പൂജയോടെ മടപ്പുര നിത്യപൂജക്കായി തുറക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

