ഐ.സി.സി ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 125 റൺസിന് തോൽപിച്ചാണ് പ്രോട്ടിസിൻ്റെ കന്നി പ്രവേശനം. പതിറ്റാണ്ടുകളായി പുരുഷ ടീമിന് സാധിക്കാത്തത് ലോറ വോൾവാർട്ട് നയിച്ച വനിത സംഘം നേടിയെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ക്യാപ്റ്റൻ ലോറ വോൾവാർട്ടിൻ്റെ (143 ന്തിൽ 169) സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 319 റൺസ് നേടി. ഇംഗ്ലണ്ടിൻ്റെ മറുപടി 42 3 ഓവറിൽ 194 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്ഷിണാഫ്രിക്കൻ പേസർ മാരിസാനെ കാപ്പാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തത്. ഇന്ത്യ-ആസ്ട്രേലിയ രണ്ടാം സെമിഫൈനൽ വിജയികളെ ഞായറാഴ്ച ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടും.